കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിന് കേമനാണെന്ന തോന്നല്‍: വെള്ളാപ്പള്ളി

  • By Lakshmi
Google Oneindia Malayalam News

Vellapally Nadeshan
കോയമ്പത്തൂര്‍: അമ്പലം കാണാതെ സുകുമാര്‍ അഴീക്കോട് അമ്പലത്തെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നേര്‍ച്ചപ്പെട്ടി എന്താണെന്ന് അഴീക്കോടിന് അറിയില്ല. അതില്‍ പത്തുപൈസ ഇതുവരെ ഇട്ടിട്ടുമില്ല. എന്നിട്ടും അമ്പലത്തെക്കുറിച്ച് കയറിയങ്ങ് അഭിപ്രായം പറയുകയാണ്. അദ്ദേഹം വലിയ സാഹിത്യകാരനായിരിക്കാം എന്നാല്‍ സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന വിചാരം പാടില്ല. എന്തുപറഞ്ഞാലും പത്രത്തില്‍ അച്ചടിച്ചുവരും. അതിനാല്‍ താന്‍വലിയ കേമനാണെന്നാണ് അദ്ദേഹത്തിന്റെ ധാരണ-വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തുചെയ്യണമെന്നും അദ്ദേഹം അഭിപ്രായം പറഞ്ഞുകഴിഞ്ഞു. ശ്രീപത്മനാഭന്‍ എങ്ങോട്ടുനോക്കിയാണ് ഇരിക്കുന്നതെന്നുപോലും അഴീക്കോടിന് അറിയില്ല. ശ്രീപത്മാനഭന്‍ നില്‍ക്കുകയാണോ ഇരിക്കുകയാണോ കിടക്കുകയാണോ എന്നൊന്നും അദ്ദേഹത്തിന് അറിയില്ല. മറ്റ് മതക്കാരുടെ ആരാധനാലയങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇദ്ദേഹത്തിന് നാവ് പൊങ്ങുമോ- വെള്ളാപ്പള്ളി ചോദിച്ചു.

എസ്എന്‍ഡിപി കോയമ്പത്തൂര്‍ യൂണിയന്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ അഴീക്കോട് ക്ഷേത്രത്തിലെ നിധി സാമൂഹിക ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞത് അത് ക്ഷേത്രജീവനക്കാരുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നായിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞ വെള്ളാപ്പള്ളിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

English summary
SNDP Yogam General Secretary Vellapally Nadeshan lashes out Sukumar Azhikode over his command on treasure of Sree Padmanabhaswami Temple,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X