കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണപരമ്പര

  • By Ajith Babu
Google Oneindia Malayalam News

Sree Padmanabhaswamy Temple
തിരു: നിധിശേഖരം കാക്കാന്‍ വന്‍സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് മോഷണം. അത്യാധുനിക ആയുധങ്ങളും സുരക്ഷാസംവിധാനങ്ങളുമായി കമാന്‍ഡോകള്‍ കാവല്‍ നില്‍ക്കുമ്പോഴാണ് ദര്‍ശനത്തിനെത്തിയ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാല നഷ്ടമായത്. മൊത്തം 12 പവന്‍ മോഷണം പോയി.

ഞായറാഴ്ച രാവിലെ 11നും 12 നും ഇടയ്ക്കാണ് പൊലീസ് സേനയുടെ സുരക്ഷാസംവിധാനങ്ങളെ കാഴ്ചക്കാരാക്കി മൂന്ന് സ്ത്രീകളില്‍ നിന്ന് 11.5 പവന്‍ സ്വര്‍ണം കവര്‍ന്നത്. ഒറ്റക്കല്‍മണ്ഡപത്തിനടുത്തുവച്ച് അഞ്ചരപ്പവന്റെ മാല നഷ്ടപ്പെട്ടതായി പരവൂര്‍ സ്വദേശിനി സുപ്രഭ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. ആലപ്പുഴ സ്വദേശിനി മായാദേവിയുടെ മൂന്നരപ്പവന്റെ മാലയും കൊല്ലം സ്വദേശിനി കാമാക്ഷിയമ്മയുടെ മൂന്ന് പവന്‍ മാലയുമാണ് നഷ്ടമായത്.

ഇരുവരും കാവല്‍ ചുമതലയുണ്ടായിരുന്ന പൊലീസിനോട് പരാതിപ്പെട്ടു. ഞായറാഴ്ച ക്ഷേത്രദര്‍ശനത്തിന് വന്‍ തിരക്കായിരുന്നു. ഒറ്റക്കല്‍മണ്ഡപത്തിനടുത്ത് വൈദ്യുതിവിളക്കുകള്‍ ഇല്ലാത്തത് മോഷണത്തിന് സഹായകമായെന്ന് എസി ബി ബിജോയി, സിഐ അനില്‍കുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കി.

അതിനിടെ ക്ഷേത്രത്തിനുള്ളില്‍ നിന്ന് കളഞ്ഞുകിട്ടിയ ആന്ധ്ര സ്വദേശിയുടെ പഴ്‌സ് പൊലീസ് തിരിച്ചുനല്‍കി. ഇതില്‍ കാല്‍ ലക്ഷത്തോളം രൂപയും രേഖകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

English summary
The Padmanabhaswamy temple has been the cynosure of all eyes following the millions that was recovered from the underground stone cellars estimated to be worth Rs 1 lakh crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X