കയറിപ്പിടിച്ചയാളെ വനിതാപൊലീസ് പിടികൂടി
തിരുവല്ല: തന്നെ അപമാനിയ്ക്കാന്‍ ശ്രമിച്ചയാളെ വനിതാപൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ചാണ് വനിത സിവല്‍ പൊലീസ് ഓഫീസറെ രാധാകൃഷ്ണന്‍(49)എന്നയാള്‍ കയറിപ്പിടിച്ചത്.
കയറി പിടിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മനസ്സാന്നിധ്യം നഷ്ടപ്പെടാതെ പ്രതികരിച്ച പൊലീസുകാരി പിടികൂടുകയായിരുന്നു. സ്റ്റാന്‍ഡില്‍ നിര്‍ത്തിയ ബസ്സില്‍ നിന്നിറങ്ങിവന്നയുടനെയാണ് തകഴി സ്വദേശിയായ ഇയാള്‍ പൊലീസുകാരിയെ പിടികൂടിയത്.
തിരുവന്‍വണ്ടൂര്‍ സ്വദേശിനിയാണ് പൊലീസുകാരി. തിരുവല്ല സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ യുവതി ഡ്യൂട്ടിക്കായി പത്തനംതിട്ടയ്ക്കു പോകാന്‍ കോട്ടയം പത്തനംതിട്ട റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലേക്കു പോകാനായി വനിത പൊലീസ് ഓഫിസര്‍ ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ കോട്ടയത്തു നിന്നു വന്ന ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിയ ഉടന്‍ കയറി പിടിച്ചിട്ട് ഓടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചു.












Click it and Unblock the Notifications