കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജി.എന്‍ട്രന്‍സ്: ആണ്‍കുട്ടികള്‍ മുന്നില്‍

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഫലം വന്നപ്പോള്‍ പതിവു പോലെ ഇത്തവണയും മേല്‍ക്കൈ ആണ്‍കുട്ടികള്‍ക്ക്. ആദ്യ പത്തു റാങ്കുകളില്‍ ഒന്‍പതും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. യോഗ്യതാ പരീക്ഷയുടേയും പ്രവേശന പരീക്ഷയുടേയും മാര്‍ക്കുകള്‍ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ ദിലീപ് കെ കൈനിക്കരയ്ക്കാണ് ഒന്നാം റാങ്ക് . ആയിരത്തില്‍ 961.5122 സ്‌കോര്‍ ചെയ്താണ് ദിലീപ് ഒന്നാം റാങ്കിനുടമയായത്. മലപ്പുറം മട്ടത്തൂര്‍ സ്വദേശി ജാഫര്‍ തട്ടാരത്തൊടിയ്ക്കാണ് രണ്ടാം റാങ്ക്. കൊച്ചിയില്‍ നിന്നുള്ള വിശ്വജിത്ത് വി യ്ക്കാണ് മൂന്നാം റാങ്ക്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി സുമിത് കെ എം ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം മലയന്‍കീഴ് ആരാമത്തില്‍ അരുണ്‍ കൃഷ്ണ എന്‍ എസിനാണ് രണ്ടാം റാങ്ക്. പട്ടിക ജാതി വിഭാഗത്തില്‍ തൊടുപുഴ സ്വദേശി ജ്യോര്‍ലി ജോര്‍ജ് ഡാനിയേല്‍ ഒന്നാം റാങ്ക് നേടി. കല്‍പ്പറ്റ മുണ്ടേരി സ്വദേശി ഗീതു ദിവാകരനാണ് രണ്ടാം റാങ്ക്.

ലിസ്റ്റില്‍ ഉള്‍പ്പെട്ട ആദ്യ ആയിരം പേരില്‍ സംസ്ഥാന സിലബസ്സ് പഠിച്ച 449 കുട്ടികളുണ്ട്. എന്‍ജിനീയറിങ് പ്രവേശനത്തിനു യോഗ്യത നേടിയ 56336 പേരില്‍ 29296 പേരും ആണ്‍കുട്ടികളാണ്. അതേസമയം 27040 പെണ്‍കുട്ടികള്‍ പ്രവേശനത്തിനു യോഗ്യത നേടി.

റാങ്ക് പട്ടിക തയ്യാറാക്കുന്ന പുതിയ രീതിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഉള്ളതിനാല്‍ കോടതി വിധി അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്.

English summary
Engineering entrance result has been published in kerala. Boys scored well. Out of 10 ranks 9 goes to boys.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X