തുരങ്കമുണ്ടാക്കി ജ്വല്ലറി കവര്‍ച്ച
കുമ്പള (കാസര്‍കോട്): കുമ്പളയില്‍ ജ്വല്ലറിയിലേക്ക് തുരങ്കമുണ്ടാക്കി വന്‍ കവര്‍ച്ച. കുമ്പള പൊലീസ് സ്‌റ്റേഷന്‍ റോഡിലെ ഷഹഫ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 41 പവന്‍ സ്വര്‍ണം ഒരു കിലോ വെള്ളി 2,800 രൂപ എന്നിവയാണ് കവര്‍ന്നത്. അടുത്തുള്ള സ്‌റ്റേഷനറി കടയുടെ ഭിത്ത തുരന്നാണ് മോഷ്്ടാക്കള്‍ ജ്വല്ലറിക്കുള്ളില്‍ കയറിയത്.
അങ്കടിമൊഗറിലെ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി തിങ്കളാഴ്ച രാവിലെ തുറന്നപ്പോഴാണ് തുരങ്കവും കവര്‍ച്ചയും ശ്രദ്ധയില്‍പെട്ടത്.
ജ്വല്ലറയിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് അറിയുന്നത്. കിഴക്കു ഭാഗത്തുനിന്ന് അണ്ടര്‍ ഗ്രൗണ്ട് രൂപത്തിലും പടിഞ്ഞാറ് ഭാഗത്ത് റോഡിലേക്ക് തുറന്ന രീതിയിലുമാണ് ജ്വല്ലറി സ്ഥിതിചെയ്യുന്നത്. തെക്കു ഭാഗത്തുനിന്ന് കാഷ് കൗണ്ടറിലേക്കാണ് തുരങ്കത്തിന്റെ ദിശ. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.












Click it and Unblock the Notifications