Get Updates
Get notified of breaking news, exclusive insights, and must-see stories!

കോതമംഗലം പീഡനം: മുഖ്യപ്രതി അറസ്റ്റില്‍

കോതമംഗലം: പത്താംക്ലാസുകാരിയെ പിതാവ് പലര്‍ക്കായി കാഴ്ചവച്ച കേസിലെ മുഖ്യപ്രതി അജാസ് എന്ന ബക്കര്‍(27) അറസ്റ്റിലായി. ഇയാള്‍ക്കായി പൊലീസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇയാള്‍ സംസ്ഥാനം വിടാനും വിദേശത്തേക്ക് കടക്കാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവും അയല്‍വാസിയുമാണ് ഇയാള്‍. ഇയാളോടൊപ്പം പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ച രണ്ട് സഹപാഠികളും അറസ്റ്റിലായിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ നേര്യമഗംലത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. ഈ കേസില്‍ ഇതുവരെ 13 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ അജാസിനെക്കുറിച്ച് പോലീസിന് ശരിയായ സൂചന ലഭിച്ചിരുന്നു. എങ്കിലും പോലീസിന്റെ വലയില്‍ കുടുങ്ങാതെ സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരവധി പ്രാവശ്യം ലൈംഗിക പീഡനത്തിനിരയാക്കിയതും പലര്‍ക്കായി നിരവധി തവണ പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+