Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യന്റെ ഓഫീസിലെ ഉറക്കവും നെറ്റില്‍ ലൈവ്!

തിരുവനന്തപുരം: ഭരണം സുതാര്യമാക്കാനും പൊതുജന സമ്പര്‍ക്കം മെച്ചപ്പെടുത്താനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന 'ഭരണം ഓണ്‍ലൈനില്‍' പരിപാടി ഉദ്യോഗസ്ഥര്‍ക്ക് പാരയാകുന്നു. മുഖ്യമന്ത്രിയുടെ ചേംബറും ഓഫീസിന്റെ പ്രവര്‍ത്തനങ്ങളുമാണ് വെബ്‌സൈറ്റിലൂടെ ലൈവായി കാണിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നകാര്യങ്ങള്‍ എന്താണെന്ന് അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ അവസരമുണ്ടായിരിക്കുകയാണിപ്പോള്‍. സര്‍ക്കാര്‍ ശംബളം പറ്റുന്ന ഉദ്യോഗസ്ഥര്‍ ക്യാബിനില്‍ കിടന്നുറങ്ങുന്ന കാഴ്ചകളും നമുക്ക് ലൈവായി ലഭിയ്ക്കും.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജീവനക്കാരന്‍ ഉറങ്ങുന്നതിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. യുട്യൂബിലും ഫേസ്‍ബുക്കിലുമൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉറക്കത്തിന്റെ വീഡിയോയ്ക്ക് ചൂടന്‍ പ്രതികരണമാണ് ലഭിയ്ക്കുന്നത്.

'സ്ലീപ്പിംഗ് ലൈവ് ഓണ്‍ സിഎംസ് ഓഫീസ്''(sleeping live on cm's office) എന്ന് തിരഞ്ഞാല്‍ യൂട്യൂബില്‍ ഈ വീഡിയോ കാണാം. നെറ്റ് ഉപയോക്താക്കളില്‍ ചിലര്‍ ഈ ഉറക്കത്തെ ന്യായീകരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതിന് എതിരെ പ്രതികരിക്കുകയാണ്. ഫേസ്‍ബുക്കില്‍ ഇതുസംബന്ധിച്ച് ചൂടന്‍ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.

ചിരിയുണര്‍ത്തുന്ന കമന്റുകളാണ് വീഡിയോകള്‍ക്ക് കീഴെ കുമിഞ്ഞുകൂടന്നത്. എന്തായാലും നെറ്റ്‌സാവിയായ മുഖ്യമന്ത്രി ഇക്കാര്യം എങ്ങനെയെങ്കിലും അറിഞ്ഞാല്‍ ലൈവ് വെബ് കാസ്റ്റ് നിര്‍ത്തുമോ അതോ ഓഫീസിലെ ഉറക്കം കര്‍ശനമായി നിരോധിക്കുമോ എന്ന് കാത്തിരുന്ന് അറിയാം.

Watch Video

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+