സ്‌കൂള്‍ ബസ്സ് മറിഞ്ഞ് 40 കുട്ടികള്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് ജില്ലയില്‍ ബസ്സ് തോട്ടിലോയ്ക്കു മറിഞ്ഞ് 40 കുട്ടികള്‍ മരിച്ചു. അപകട സ്ഥലത്തു നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഒട്ടേറെ കുട്ടികള്‍ ബസ്സിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
എട്ടു മുതല്‍ പന്ത്രണ്ട് വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനു പോയി മടങ്ങി വരുന്ന വഴിയാണ് സ്‌കൂള്‍ ബസ്സ് അപകടത്തില്‍ പെട്ടത്. തലസ്ഥാനമായ ധാക്കയില്‍ നിന്ന് ഏതാണ്ട് 130 മൈല്‍ അകലെയാണ് ചിറ്റഗോങ്ങ്.












Click it and Unblock the Notifications