പാക് സൈനിക ഡിപ്പോയില്‍ സ്‌ഫോടന പരമ്പര
ഇസ്ലാമാബാദ്: പാക് കരസേനയുടെ ആയുധ സംരക്ഷണ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ അഞ്ചു പേര്‍ മരിച്ചു. ഇസ്ലാമാബാദിലെ സഹാല മേഖലയിലുള്ള സൈനിക കേന്ദത്തിലാണു സംഭവം. സൈനിക കേന്ദ്രത്തില്‍ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്തത് ഷോര്‍ട്ട് സര്‍ക്യൂട്ടിലേയ്ക്കു നയിച്ചതാണ് സ്‌ഫോടനത്തിനു കാരണമായതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
മൂന്നു തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ പ്രദേശം ഇപ്പോള്‍ കനത്ത പോലീസ് സംരക്ഷണത്തിലാണ്. മാധ്യമ പ്രവര്‍ത്തകരടക്കം ആരേയും സംഭവസ്ഥലത്തേയ്ക്ക് കടത്തിവിടുന്നില്ല.












Click it and Unblock the Notifications