സ്കൂളിലെ നമസ്കാരത്തിനെതിരെ ഹിന്ദുക്കള്‍
ടൊറന്റോ : സ്കൂളില്‍ വെള്ളിയാഴ്ച മുസ്ലീം കുട്ടികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം നല്‍കുന്നതിനെതിരെ ഹിന്ദുക്കള്‍ രംഗത്ത്. ടൊറന്റോയ്ക്കടുത്ത് നോര്‍ക്ക് യോര്‍ക്കിലെ വാലി പാര്‍ക്ക് മിഡില്‍ സ്കൂളില്‍ നടക്കുന്ന വെള്ളിയാഴ്ച നമസ്കാരത്തിനെതിരെയാണ് ഹിന്ദുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
2010 നവംബറിലാണ് നാനൂറോളം വരുന്ന മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാര്‍ത്ഥനാ സമയം അനുവദിച്ചിരിക്കുന്നത്. നാല്പത് മിനിറ്റ് നീളുന്ന പ്രാര്‍ത്ഥനയ്ക്ക് ഒരു പള്ളിയിലെ ഇമാമാണ് നേതൃത്വം നല്‍കുന്നത്.
ഇത് എത്രയും പെട്ടെന്ന് നിര്‍ത്തണമെന്നാണ് ഹിന്ദുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദി ലോക്കല്‍ കനേഡിയന്‍ ഹിന്ദു അഡ്വക്കസി എന്ന മതസംഘടനാണ് ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്കെതിരെ രംഗത്തെത്തിയത്. ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് സംഘടനയുടെ നേതാവ് റോണ്‍ ബാനര്‍ജി പറഞ്ഞു.
പബ്ലിക് സ്കൂളുകളില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ പാടില്ല, അത്തരത്തില്‍ നോക്കുമ്പോള്‍ ഈ പ്രാര്‍ത്ഥന നിര്‍ത്തേണ്ടതാണ്- അദ്ദേഹം പറയുന്നു. ഈ ആവശ്യമുന്നയിച്ച് കൂടുതല്‍ ഹിന്ദു സംഘടനകളെ കൂടിക്കൂട്ടി പ്രതിഷേധം ശക്തമാക്കാനാണ് ബാനര്‍ജിയുടെയും കൂട്ടരുടെയും പദ്ധതി.
ഈ പ്രശ്നം ചൂണ്ടിക്കാണിച്ച് തങ്ങള്‍ ടൊറന്റോ ജില്ലാ സ്കൂള്‍ ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ടെന്നും ബാനര്‍ജി പറഞ്ഞു. സ്കൂളില്‍ മുസ്ലീംങ്ങള്‍ക്ക് കഴിയ്ക്കാവുന്ന രീതിയില്‍ അറുത്ത് തയ്യാറാക്കിയ(ഹലാല്‍) മാംസം നല്‍കുന്നതിനെയും ഹിന്ദു സംഘടന ചോദ്യം ചെയ്യുന്നു. ഹിന്ദുക്കളായ കുട്ടികള്‍ക്ക് ഇങ്ങനെയല്ലാതെ തയ്യാറാക്കിയ മാംസം ലഭിയ്ക്കാന്‍ വഴിയുണ്ടാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ടൊറന്റോയില്‍ വെള്ളക്കാരെ മാറ്റിനിര്‍ത്തിയാല്‍ മുസ്ലീങ്ങളും സിക്കുകാരും ഹിന്ദുക്കളുമാണ് ഏറ്റവും കൂടുതലുള്ളത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications