കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളിലെ നമസ്‌കാരത്തിനെതിരെ ഹിന്ദുക്കള്‍

  • By Lakshmi
Google Oneindia Malayalam News

ടൊറന്റോ : സ്കൂളില്‍ വെള്ളിയാഴ്ച മുസ്ലീം കുട്ടികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം നല്‍കുന്നതിനെതിരെ ഹിന്ദുക്കള്‍ രംഗത്ത്. ടൊറന്റോയ്ക്കടുത്ത് നോര്‍ക്ക് യോര്‍ക്കിലെ വാലി പാര്‍ക്ക് മിഡില്‍ സ്‌കൂളില്‍ നടക്കുന്ന വെള്ളിയാഴ്ച നമസ്‌കാരത്തിനെതിരെയാണ് ഹിന്ദുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

2010 നവംബറിലാണ് നാനൂറോളം വരുന്ന മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാര്‍ത്ഥനാ സമയം അനുവദിച്ചിരിക്കുന്നത്. നാല്‍പത് മിനിറ്റ് നീളുന്ന പ്രാര്‍ത്ഥനയ്ക്ക് ഒരു പള്ളിയിലെ ഇമാമാണ് നേതൃത്വം നല്‍കുന്നത്.

ഇത് എത്രയും പെട്ടെന്ന് നിര്‍ത്തണമെന്നാണ് ഹിന്ദുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദി ലോക്കല്‍ കനേഡിയന്‍ ഹിന്ദു അഡ്വക്കസി എന്ന മതസംഘടനാണ് ഇസ്ലാമിക പ്രാര്‍ത്ഥനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് സംഘടനയുടെ നേതാവ് റോണ്‍ ബാനര്‍ജി പറഞ്ഞു.

പബ്ലിക് സ്‌കൂളുകളില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ പാടില്ല, അത്തരത്തില്‍ നോക്കുമ്പോള്‍ ഈ പ്രാര്‍ത്ഥന നിര്‍ത്തേണ്ടതാണ്- അദ്ദേഹം പറയുന്നു. ഈ ആവശ്യമുന്നയിച്ച് കൂടുതല്‍ ഹിന്ദു സംഘടനകളെ കൂടിക്കൂട്ടി പ്രതിഷേധം ശക്തമാക്കാനാണ് ബാനര്‍ജിയുടെയും കൂട്ടരുടെയും പദ്ധതി.

ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് തങ്ങള്‍ ടൊറന്റോ ജില്ലാ സ്‌കൂള്‍ ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ടെന്നും ബാനര്‍ജി പറഞ്ഞു. സ്‌കൂളില്‍ മുസ്ലീംങ്ങള്‍ക്ക് കഴിയ്ക്കാവുന്ന രീതിയില്‍ അറുത്ത് തയ്യാറാക്കിയ(ഹലാല്‍) മാംസം നല്‍കുന്നതിനെയും ഹിന്ദു സംഘടന ചോദ്യം ചെയ്യുന്നു. ഹിന്ദുക്കളായ കുട്ടികള്‍ക്ക് ഇങ്ങനെയല്ലാതെ തയ്യാറാക്കിയ മാംസം ലഭിയ്ക്കാന്‍ വഴിയുണ്ടാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ടൊറന്റോയില്‍ വെള്ളക്കാരെ മാറ്റിനിര്‍ത്തിയാല്‍ മുസ്ലീങ്ങളും സിക്കുകാരും ഹിന്ദുക്കളുമാണ് ഏറ്റവും കൂടുതലുള്ളത്.

English summary
Friday 'namaz' prayers at a school in the Toronto suburb of North York have angered Hindu advocacy groups here.The noon-time prayers for 400 Muslim students of the Valley Park Middle School were introduced last November.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X