Get Updates
Get notified of breaking news, exclusive insights, and must-see stories!

25ലക്ഷവുമായി ഒളിച്ചോടിയ കമിതാക്കള്‍ പിടിയില്‍

ദില്ലി: കാമുകിയ്‌ക്കൊപ്പം 25ലക്ഷം രൂപയുമായി ഒളിച്ചോടിയ യുവാവിനെ പൊലീസ് പിടികൂടി. ഇവരില്‍ നിന്നും പൊലീസ് പണം കണ്ടെടുത്തു. രഘുനഗറിലെ നരേന്ദര്‍ സിങ് എന്നയാള്‍ നല്‍കിയ പരാതിയിന്മേലാണ് യുവാവിനെ അറസ്റ്റുചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ തനിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

തങ്ങളുടെ പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തതിനാലാണ് ഒഴിച്ചോടിയതെന്നാണ് ഇവര്‍ പറഞ്ഞത്. 25 ലക്ഷം രൂപയുമായാണ് കുട്ടി കടന്നുകളഞ്ഞതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.

25 ലക്ഷം രൂപ മോഷ്ടിച്ചുകൊണ്ടുവന്നതായി ആരോപിച്ച് മൂത്ത സഹോദരനും അച്ഛനും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായും വിവരം ലഭിച്ചിരുന്നു. ഇവരുടെ അയല്‍വാസിയായ സുരേന്ദര്‍ എന്നയാളും മുങ്ങിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഇത്രയും വലിയ തുകയുമായാണ് കമിതാക്കള്‍ ഒളിച്ചോടിയത് എന്നതിനാല്‍ പണത്തിനായി ഇവരെ സുരേന്ദര്‍ വകവരുത്തിയിരിക്കാമെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് സംശയിച്ചിരുന്നു.

എന്നാല്‍, ഒളിച്ചോടാനായി സുരേന്ദറിന്റെ സഹായം ഇവര്‍ തേടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ കോളനി, അസംഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തി. യമുന നഗറില്‍ നിന്നാണ് സുരേന്ദറെ കണ്ടെത്തിയത്. കമിതാക്കളെയും ഇവിടെ നിന്ന് തന്നെയാണ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+