കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയിലേയ്ക്ക് 8 പുതുമുഖങ്ങള്‍?

  • By Lakshmi
Google Oneindia Malayalam News

Sonia And Manmohan
ദില്ലി: മന്ത്രിസഭാ പുനസംഘടനയില്‍ 13 പുതിയ മന്ത്രിമാര്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ട്. നാല് കാബിനറ്റ് മന്ത്രിമാരും നാലു സ്വതന്ത്രച്ചുമതലയുള്ള മന്ത്രിമാരും അഞ്ചു സഹമന്ത്രിമാരും വൈകീട്ട് അഞ്ചുമണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയില്‍ എട്ടു പുതുമുഖങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത്.

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഇ. അഹമ്മദിന് സ്വതന്ത്ര ചുമതല ലഭിക്കില്ല. അദ്ദേഹ വിദേശകാര്യ സഹമന്ത്രി സ്ഥാനത്ത് തുടരും. അതേസമയം അദ്ദേഹത്തിന് മാനവവിഭശേഷി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കുമെന്നും അറിയുന്നു. വയലാര്‍ രവിയുടെ വുകുപ്പിലും മാറ്റമുണ്ടാകില്ല.

പി. ചിദംബരം, എകെ ആന്റണി, എസ് എം കൃഷ്ണ, പ്രണബ് മുഖര്‍ജി എന്നിവരുടെ വകുപ്പുകളിലും മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍ നല്‍കുന്ന സൂചന. ജയറാം രമേശിനെ വനം, പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്രച്ചുമതലയില്‍ നിന്നും മാറ്റി ക്യാബിനറ്റ് പദവി നല്‍കും, ഗ്രാമവിസകനമായിരിക്കും രമേശിന് ലഭിയ്ക്കുക.

കിഷോര്‍ ചന്ദ്രദേവ്, ബേനിപ്രസാദ് വര്‍മ്മ, ദിനേഷ് ത്രിവേദി എന്നിവരാകും ക്യാബിനറ്റ് പദവി ലഭിയ്ക്കുന്ന മറ്റുള്ളവര്‍. ശ്രീകാന്ത് ജേന, ജയന്തി നടരാജന്‍, ഗുരുദാസ് കാമത്ത് , പവന്‍ ഗട്ടോവാര്‍ എന്നിവര്‍ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാകും.

സുദീപ് ബന്ദോപാധ്യായ, രാജീവ് ശുക്ല, ജിതേന്ദ്ര സിംഗ് , ചരണ്‍ദാസ് മഹന്‍, മിലിന്ദ് ദേവ്‌റ എന്നിവരാകും സഹമന്ത്രിമാര്‍. ദയനാനിധി മാരന്‍, മുരളി ദിയോറ, അരുണ്‍ യാദവ്, സായി പ്രതാപ്, കാന്തിലാല്‍ ഭൂരിയ തുടങ്ങി ഏഴ് പേര്‍ക്ക് പദവി നഷ്ടമാകും.

English summary
Prime Minister Manmohan Singh is likely to reshuffle his cabinet Tuesday, informed sources said. Though there is no official announcement so far, the reshuffle is likely to take place at 5 pm., the sources said. The Prime Minister's Office (PMO) has already told the President's Office torelated stories make the preparations, they added,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X