കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കേന്ദ്രമന്ത്രിമാര്‍ സ്ഥാനമേറ്റു

  • By Ajith Babu
Google Oneindia Malayalam News

Singh reshuffles Indian cabinet
ദില്ലി: അഴിമതിയാരോപണളിലും രാഷ്ട്രീയ വിവാദങ്ങളിലും അകപ്പെട്ട യുപിഎയുടെ മുഖംമിനുക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വനംപരിസ്ഥിതി വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി ജയറാം രമേശിന് ക്യാബിനറ്റ് പദവിയോടെ ഗ്രാമവികസന വകുപ്പ് നല്‍കി. കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജനാണ് പുതിയ വനംപരിസ്ഥിതി മന്ത്രി. വീരപ്പ മൊയ്‌ലിയില്‍ നിന്നും നിയമവകുപ്പ് എടുത്ത് മാറ്റി സല്‍മാന്‍ ഖുര്‍ഷിദിനെ നിയമവകുപ്പ് മന്ത്രിയുമാക്കിയിട്ടുണ്ട്.

നേരത്തെ ഊഹിച്ചിരുന്നത് പോലെ തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേശ് ചതുര്‍വേദിയെ റയില്‍വേ മന്ത്രിയാക്കിയിട്ടുണ്ട്. ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതല ബേനിപ്രസാദ് വര്‍മയ്ക്കാണ്. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് മാനവവിഭവ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ബികെ. ഹാന്‍ഡിക്, ഡോ. എം.എസ് ഗില്‍, മുരളി ദേവ്‌റ, കാന്തിലാല്‍ ബുറിയ, എ.സായി പ്രതാപ്, അരുണ്‍ എസ്. യാദവ് എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം നഷ്ടമായത്. ദയാനിധി മാരന്‍ നേരത്തെ രാജിവെച്ചിരുന്നു.

ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകള്‍ക്ക് മാറ്റമില്ല. അസ്സമിലെ തീവണ്ടിയപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാതിരുന്നതിന് പ്രധാനമന്ത്രിയുടെ അപ്രീതിക്ക് പാത്രമായ മുകുല്‍ റോയിയെ റെയില്‍വെയുടെ ചുമതലിയില്‍നിന്ന് മാറ്റി.

അതിനിടെ പുതിയ മന്ത്രിസഭാ വികസനത്തില്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരായി നിര്‍ദേശിക്കപ്പെട്ട ഗുരുദാസ് കാമത്തും ശ്രീകാന്ത് ജെനയും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭാ പുനസംഘടനയില്‍ പ്രാധാന്യം കുറഞ്ഞ കുടിവെള്ള, ശുചീകരണ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായാണ് കാമത്തിനെ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ആഭ്യന്തരവകുപ്പിന്റെയും വാര്‍ത്താമിനിമയ, വിവര സാങ്കേതിക വകുപ്പിന്റെയും സഹമന്ത്രിയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഗുരുദാസ് കാമത്ത്.

പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നിരധിതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തനിക്ക് പുനസംഘടയില്‍ കാബിനറ്റ് പദവി നല്‍കാത്തതിലും മെച്ചപ്പെട്ട വകുപ്പ് കിട്ടാത്തതിലുമാണ് കാമത്തിന്റെ പ്രതിഷേധം. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുവിട്ടുനില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒറീസയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശ്രീകാന്ത് ജെനയും മന്ത്രിസഭാവികസത്തില്‍ പ്രതിഷേധമറിയിച്ചു. കാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്ന ജെനയ്ക്കും സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് പുതിയ മന്ത്രിസഭാ വികസനത്തില്‍ ലഭിച്ചത്. ഇതിലാണ് അദ്ദേഹത്തിന്റെ പ്രതിഷേധം.

English summary
Indian PM Manmohan Singh has reshuffled his cabinet, dropping seven ministers as his government grapples with corruption scandals and inflation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X