പനാജി: ഗോവയിലെ കൂടുതല്‍ അമ്പലങ്ങളില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയേക്കും. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നവരെ ഇനി അമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയേക്കും.
ഗോവയിലെ വിവിധ അമ്പല കമ്മറ്റികളുടെ യൂണിയനായ ഗോമന്ത് മന്ദിര്‍ ആന്‍ഡ് ധര്‍മ്മിക് ശാസ്ത്ത മഹാസംഘ് (ജിഎംഡിഎസ്എം) ആണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഗോവയിലെ രണ്ടു പ്രധാന ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ തന്നെ ഡ്രസ് കോഡ് നിലവില്‍ വന്നിട്ടുണ്ട്.
ഗോവയില്‍ ഏതാണ്ട് ആയിരത്തോളം ക്ഷേത്രങ്ങളുണ്ട്. എല്ലാ ക്ഷേത്ര മാനേജുമെന്റുകളേയും ഏകോപിപ്പിച്ച് ഡ്രസ് കോഡ് നടപ്പില്‍ വരുത്താനാണ് ജിഎംഡിഎസ്എം ആലോചിയ്ക്കുന്നത്.
വിദേശികളുള്‍പ്പെടെ പലരും ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായി പെരുമാറുന്നതു തടയാനും സംഘടന ആലോചിക്കുകയാണ്.
The ban on visitors wearing indecent clothes, is likely to be extended to more temples in Goa, with a right wing organisation deciding to lend its support to the campaign on the issue. Gomant Mandir and Dharmik Sanstha Mahasangh (GMDSM), a federation of various temple committees in Goa, has said that it will convince the temple managements to ensure that the visitors are properly dressed.