Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ പിടിച്ച പുലിവാല്‍

Rahul Gandhi
ദില്ലി: മായാവതിയ്‌ക്കെതിരെ പദയാത്രയുമായി ഇറങ്ങി തിരിച്ച കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ ഗാന്ധി വെളുക്കാന്‍ തേച്ചത് പാണ്ടായതില്‍ നിരാശപ്പെട്ടിരിയ്ക്കുകയാണ്. രാഹുലിനെ വെട്ടിലാക്കിയതാകട്ടെ ഒരു ഹുക്ക( പുകലവലിയ്ക്കാനുള്ള ഉപകരണം) ആണ്.

ഉത്തര്‍പ്രദേശിലെ സാധാരണ കര്‍ഷകര്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും സമരം നയിച്ച രാഹുല്‍ജിയ്ക്ക് മഹാപഞ്ചായത്തില്‍ പങ്കെടുത്തപ്പോള്‍ ഹുക്ക സമ്മാനമായി ലഭിച്ചു. ഉത്തര്‍പ്രദേശുകാരെ സംബന്ധിച്ചിടത്തോളം ഹുക്ക വളരെ വിശേഷപ്പെട്ട വസ്തുവാണ്. അതിനാല്‍ യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷ ഹുക്ക രാഹുലിനു സമ്മാനിയ്ക്കുകയായിരുന്നു.
അപ്പോള്‍ അതു വാങ്ങുന്നതില്‍ ഒരു പന്തികേടുമുണ്ടെന്ന് രാഹുലിന് തോന്നിയില്ല. അതിനാല്‍ പതിവു പോലെ പുഞ്ചിരിച്ചു കൊണ്ട് തന്നെ രാഹുല്‍ ഹുക്ക കൈപ്പറ്റി. പിന്നീടല്ലേ സംഗതിയാകെ മാറിമറിഞ്ഞത്. പുകവലിയ്‌ക്കെതിരെ പ്രചാരണം നടത്തുന്ന യുവനേതാവ് പരസ്യമായി ഹുക്ക സ്വീകരിച്ചത് തെറ്റാണെന്ന് അഭിപ്രായമുയര്‍ന്നു.

ഹുക്ക സമ്മാനമായി വാങ്ങിച്ച രാഹുല്‍ പുകവലിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. സെക്ഷന്‍ 5 പ്രകാരം പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് കുറ്റമാണ്.

ഇന്ത്യന്‍ പുകവലി നിരോധന നിയമപ്രകാരം പുകവലിയ്ക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഹുക്ക പുകവലിയ്ക്കാന്‍ ഉപയോഗിച്ചില്ല എന്നതിനാല്‍ കുറ്റം ചെയ്തിട്ടില്ല എന്നാണ് നിയമ വിദഗ്ദരുടെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+