Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡില്‍ ചാന്‍സില്ല; നടി ജീവനൊടുക്കി

Vijaya Raut
മുംബൈ: സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നടി തൂങ്ങിമരിച്ചു. ബോളിവുഡ് സിനിമാ മോഹങ്ങളുമായി മൂന്ന് വര്‍ഷം മുമ്പ് മുംബൈയിലെത്തിയ ഭുവനേശ്വര്‍ സ്വദേശിനിയായ വിജയ റാവത്ത് (31)ആണ് സ്വന്തം അപ്പാര്‍ട്ടമെന്റില്‍ ജീവനൊടുക്കിയത്.

കാര്യമായ അവസരങ്ങള്‍ ലഭിയ്ക്കാതെ നിരാശയിലായിരുന്ന അവര്‍ ഇതിന് മുമ്പും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

മുംബൈ വെസ്റ്റില്‍ രാംമന്ദിര്‍ റോഡിലുള്ള ഫഌറ്റില്‍ ഷാളുപയോഗിച്ചാണ് വിജയ തൂങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ദിവസം മുമ്പ് നടന്ന മരണം തിങ്കളാഴ്ചയാണ് പുറത്തിറിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം.

വിജയയുടെ മുറിയില്‍ നിന്നും കടുത്ത ദുര്‍ഗന്ധം പരക്കുന്നുണ്ടെന്ന് താമസക്കാരില്‍ ആരോ പൊലീസിന് ഫോണിലൂടെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസെത്തി ബലമായി മുറി തുറന്നപ്പോഴാണ് അഴുകിയ നിലയില്‍ വിജയയുടെ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പൊന്നും കിട്ടിയില്ലെങ്കിലും ഇവരുടെ സുഹൃത്തുക്കളില്‍ നിന്നാണ് ആത്മഹത്യയ്ക്ക് പിന്നിലുള്ള സൂചനകള്‍ പൊലീസിന് ലഭിച്ച്ത്. അവസരങ്ങള്‍ ലഭിയ്ക്കാത്തതില്‍ നിരാശയിലായിരുന്ന വിജയ നേരത്തെ കൈയിലെ ഞരമ്പ് മുറിച്ചും തീവണ്ടിയില്‍ നിന്ന് ചാടിയും ഉറക്കഗുളിക കഴിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി.

മുംബൈയിലേക്ക് വരുന്നതിന് മുമ്പ് ഭുവനേശ്വറില്‍ വച്ച് വിജയ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. മഹാനഗരത്തിലെത്തി ചാന്‍സ് തേടി കുറെ നടന്നെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ലത്രേ. ഗാനരംഗങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയിലും എക്‌സ്ട്രാനടിയുമായൊക്കെ ഒതുങ്ങേണ്ടി വന്നതോടെ വിജയ വിഷാദത്തിനടിമപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+