കോട്ടയം ബജറ്റ്; ആലപ്പുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണം

രാവിലെ ആറു മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് ഇടതുമുന്നണി ഹര്‍ത്താല്‍. ബിജെപിയുടെ ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയും
കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണെന്നും വാഹനം തടയില്ലെന്നും ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ ബി. രാജശേഖരന്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ നിന്നു പാല്‍, പത്രം, ആശുപത്രി, വിവാഹം, ദീര്‍ഘ ദൂര സര്‍വീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നു ബിജെപി ജില്ലാ കമ്മിറ്റിയും അറിയിച്ചു.
കെഎം മാണി അവതരിപ്പിച്ച ബജറ്റിനെ പ്രതിപക്ഷം കോട്ടയം ബജറ്റാണെന്ന് ആക്ഷേപിച്ചിരുന്നു. അവഗണനയ്‌ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരും പ്രതിഷേധിച്ചതോടെ ബജറ്റില്‍ തിരുത്തല്‍ വരുത്താമെന്ന് മാണിയും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications