പറവൂര്‍: പൊലീസ് ഉന്നതനും പീഡിപ്പിച്ചെന്ന് കുട്ടി
കൊച്ചി: പറവൂര്‍ ലൈംഗിക പീഡനക്കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പീഡപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി.
നല്ല ഉയരമുള്ള സുമുഖനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഒരു രാത്രിമുഴുവന്‍ തടവിലിട്ട് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഇയാളുടെ പേര് കുട്ടിയ്ക്കറിയില്ല. കുട്ടി പറഞ്ഞ അടയാളങ്ങള്‍ വച്ച് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യാന്‍ കഴിയാതെ ക്രൈംബ്രാഞ്ച് ഇരുട്ടില്‍ തപ്പുകയാണ്.
ഇതിനിടെ പെണ്‍വാണിഭക്കേസില്‍ പ്രതിയായ പൊലീസ് ഓഫിസറെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരാജയപ്പെട്ടതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചു.
പ്രതിയായ പൊലീസുകാരന്റെ പേരു കണ്ടെത്താനും അത് വെളിപ്പെടുത്താനും അന്വേഷണ സംഘം ഫലപ്രദമായി ശ്രമിക്കാത്തതിന്റെ കാരണം മനസ്സിലാവുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുമ്പോള്‍ പൊലീസുകാരനെന്ന ഒറ്റക്കാരണത്താല്‍ ഇത്തരം വഴിപിഴച്ചവര്‍ക്ക് അന്വേഷണത്തില്‍ പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. കെമാല്‍ പാഷ ഉത്തരവില്‍ നിര്‍ദേശിച്ചു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളിലെ സ്ഥിരം പ്രതികളായ രണ്ടുപേരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിനു സംഭവിച്ച വീഴ്ചകള്‍ കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.
കേസില്‍ തിങ്കളാഴ്ച ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. തൃശൂര്‍ കുന്നക്കാട്ടുകര വെട്ടുവേലില്‍ മധുവാ (41) ണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ കോഴിക്കോട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനുവിനൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. കോയമ്പത്തൂരിലെ ഇടനിലക്കാരായ ഷാജി, ജെസിമോള്‍ ദമ്പതികള്‍ വഴിയാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്.












Click it and Unblock the Notifications