പറവൂര്‍ പീഡനം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണച്ചുമതല എസ് പി കെജി സൈമണിന് നല്‍കി. നേരത്തേ അന്വേഷണച്ചുമതലയുണ്ടായരുന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ് പി എസ് സുരേന്ദ്രനെ സ്ഥലം മാറ്റിയിട്ടുണ്ട്.
തിരുവന്തപുരത്ത് ആഭ്യന്തര വകുപ്പിന്റെ ഓഫിസില്‍ ചൊവ്വാഴ്ച രാവിലെയാണ് ഉത്തരവ് ഇറങ്ങിയത്. പറവൂര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചകളുണ്ടായതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച നിരീക്ഷിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താത് എന്തുകൊണ്ടെന്ന് കോടതി െ്രെകംബ്രാഞ്ചിനോട് ചോദിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ് സൂചന. നേരത്തെ അന്വേഷണ മേല്‍നോട്ട ചുമതല െ്രെകംബ്രാഞ്ച് എസ്.പി. പി.എന്‍. ഉണ്ണിരാജയ്ക്ക് നല്‍കിയതും വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു.












Click it and Unblock the Notifications