കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധിയല്ല; അത് ക്ഷേത്രത്തിന്റെ സ്വത്ത്: ശിവകുമാര്‍

  • By Lakshmi
Google Oneindia Malayalam News

Sivakumar
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത അമൂല്യശേഖരത്തെ നിധിയായി പരിഗണിക്കാന്‍ പറ്റില്ലെന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു.

ക്ഷേത്രത്തിലെ നിലവറയിലുള്ള സമ്പത്തുകളുടെ വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ അത് കേരള ട്രഷര്‍ ട്രോവ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുള്ള രീതിയില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.

നിധിയെന്ന് വിശേഷിപ്പിക്കുന്ന ഈ നിക്ഷേപം ക്ഷേത്രത്തിന്റെ സമ്പത്താണെന്നാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് വിഎസ് ശിവകുമാര്‍ ഉത്തരം നല്‍കിയത്.

ക്ഷേത്ര സമ്പത്ത് സംരക്ഷിക്കനായി വന്‍സുരക്ഷാ സന്നാഹങ്ങള്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു.

ഇപ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി മാറിയിരിക്കുകയാണെന്നും ഇപ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

English summary
The Congress-led UDF Government said the huge wealth found from the cellars of Sree Padmanabhaswamy temple here was the asset of the shrine and could not be termed a 'treasure trove'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X