കര്‍സായിയുടെ സഹോദരന്‍ വെടിയേറ്റ് മരിച്ചു
കാണ്ഡഹാര്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന്‍ അഹമ്മദ് വാലി കര്‍സായി വെടിയേറ്റ് മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച കാണ്ഡഹാറിന്റെ തെക്കന്‍ പ്രവശ്യയിലാണ് സംഭവം.
കാണ്ഡഹാര്‍ പ്രോവിഷണല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായിരുന്നു അഹമ്മദ് കര്‍സായി. അഫ്ഗാനിസ്ഥാന്റെ ശക്തനായ നേതാവായിരുന്നു ഇദ്ദേഹം. കാണ്ഡഹാര്‍ പ്രോവിന്‍സിന്റെ വക്താവായ സല്‍മയി അയൂബിയാണ് അഹമ്മദ് കര്‍സായിയുടെ മരണം സ്ഥിതീകരിച്ചത്. ആഭ്യന്തര മന്ത്രാലയവും മരണം നടന്നതായി അറിയിച്ചിട്ടുണ്ട്.
ഇതിനു മുന്‍പും മുഹമ്മദ് കര്‍സായിക്കെതിരെ അക്രമണം നടന്നിട്ടുണ്ടെങ്കിലും അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. 2009 മെയ് മാസത്തില്‍ ഉണ്ടായ ആക്രമണത്തില്‍ അഹമ്മദിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടിരുന്നു.
രണ്ടുമാസം മുന്‍പാണ് കാണ്ഡഹാര്‍ പ്രോവിഷണല്‍ കൗണ്‍സിലില്‍ മനുഷ്യ ചാവേറുകളെ ഉപയോഗിച്ചു നടത്തിയ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications