സ്വര്‍ണ്ണവില 17000ത്തിലേയ്ക്ക്
കൊച്ചി: സ്വര്‍ണ്ണ വില പവന് 16960 രൂപയായി ഉയര്‍ന്നു. ബുധനാഴ്ച മാത്രം പവന് 120 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.
ഇതോടെ സ്വര്‍ണ്ണ വില പവന് 17000 എന്ന സര്‍വ്വകാല റെക്കോര്‍ഡിനരികിലെത്തി.
യൂറോപ്പിലേയും അമേരിക്കയിലേയും സാമ്പത്തിക പ്രതിസന്ധിയും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് സ്വര്‍ണ്ണ വില ഉയരാനിടയാക്കിയെതെന്നു കരുതുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങികൂട്ടുന്ന പ്രവണത തുടരുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായി.
സ്വര്‍ണ്ണത്തിന്റെ ഉത്പാദനം 3.67 ശതമാനം കൂടിയിട്ടുണ്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉത്പാദകരായ ചൈന അറിയിച്ചു. കഴിഞ്ഞ വര്‍ഷം മൊത്തം ഉത്പാദനം 132.02 ടണ്ണായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഉത്പാദനം 340.88 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications