Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ് എയര്‍സെല്ലിനെ നോട്ടമിടുന്നു

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടെലികോം സര്‍വ്വീസ് ദാതാക്കളായ എയര്‍സെല്ലിനെ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞെന്നാണു സൂചന.

നേരത്തെ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡിനെ ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിക്കൊണ്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടെലികോം രംഗത്തേയ്ക്ക് പ്രവേശിച്ചത്. .

എയര്‍സെല്ലിന് ഏതാണ്ട് 60 ലക്ഷം ഉപയോക്താക്കളാണുള്ളത്. 22 സര്‍ക്കിളുകളിലെ 2ജി ലൈസന്‍സും എയര്‍സെല്‍ സ്വന്തമാക്കിയിട്ടുണ്ട്. 2010 ല്‍ എയര്‍സെല്ലിന്റെ വരുമാനം 5600 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനിയ്ക്ക് 17,000 കോടി രൂപയുടെ ബാധ്യതയുണ്ട്. എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരികളും മലേഷ്യന്‍ കമ്പനിയായ മാക്‌സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലാണ്.

എന്നാല്‍ എയര്‍സെല്ലിനെ റിലയന്‍സ് വാങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സ്ഥിരീകരിയ്ക്കാന്‍ റിലയന്‍സ് വൃത്തങ്ങള്‍ തയാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+