Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈടെക് പെണ്‍വാണിഭ സംഘം പിടിയില്‍

ദില്ലി: ഹൈടെക് പെണ്‍വാണിഭ സംഘം ദില്ലി നഗരത്തില്‍ അറസ്റ്റിലായി. ബുധനാഴ്ചയാണ് അഞ്ച് പെണ്‍കുട്ടികളും രണ്ട് ഇടനിലക്കാരുമുള്‍പ്പെടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റുചെയ്തത്.

ദുബയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് പെണ്‍വാണിഭസംഘത്തിന്റെ നടത്തിപ്പുകാരിയെന്ന് പൊലീസ് പറഞ്ഞു. ഇവരും അറസ്റ്റിലായിട്ടുണ്ട്. ഓഡി കാറില്‍ യാത്രചെയ്യുന്നതിനിടെയാണ് സംഘം പിടിയിലായത്. അറസ്റ്റിന് പിന്നാലെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിലായവരെല്ലാം വന്‍തുകയുടെ വേഷഭൂഷകളാണ് ഉപയോഗിച്ചിരിക്കുന്നത്. സംഘത്തിന്റെ നടത്തിപ്പുക്കാരി ഒരു ലക്ഷം രൂപയുടെ വാച്ചാണ് അണിഞ്ഞിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍വാണിഭം നടത്താനായി ഇവര്‍ നഗരത്തിലെ മാളവ്യ നഗര്‍, മെഹ്റോളി തുടങ്ങിയ സ്ഥലങ്ങളില്‍ ഫ്ലാറ്റുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടത്രേ. അറസ്റ്റിലായ പെണ്‍കുട്ടികളില്‍ എല്ലാവരും മുംബൈയില്‍ നിന്നുള്ളവരാണ്.

അറസ്റ്റിലായ ഇടനിലക്കാര്‍ ദില്ലിയിലെ കുപ്രസിദ്ധനായ പെണ്‍വാണിഭക്കാരന്‍ സോനി പഞ്ചബാണന്റെ ബന്ധുക്കളാണ്. ഇയാള്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+