കലാനിധി മാരന് പൊലീസ് സമന്‍സ് അയച്ചു

സണ്‍ പിക്‌ചേഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഹന്‍സ്‌രാജ് സക്‌സേനയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കലാനിധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
എസ് സെല്‍വരാജ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സക്‌സേനയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ കീഴില്‍ സക്‌സേന തീരാട വിളയാട്ടു പിള്ളൈ എന്നൊരു ചിത്രം നിര്‍മ്മിച്ചിരുന്നു. ഇതിന്റെ വിതരണാവകാശം സക്‌സേന 1.25കോടിയ്ക്ക് സെല്‍വരാജിന് വിറ്റിരുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച കരാറില്‍ പറയുന്ന കാര്യങ്ങള്‍ സക്‌സേന ലംഘിച്ചുവെന്നാണ് സെല്‍വരാജിന്റെ ആരോപണം. വിതരണാവകാശം വിറ്റുകഴിഞ്ഞ ചിത്രം ഇയാള്‍ സ്വന്തം നിലയ്ക്ക് ചില പ്രാദേശിക തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ വിതരണം ചെയ്തുവെന്നാണ് സെല്‍വരാജിന്റെ പരാതിയില്‍ പറയുന്നത്.
ഇതിന് പിന്നാലെ സെല്‍വരാജ് 82.53ലകക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ സക്‌സേന തന്നെ ഭീഷണിപ്പെടുത്തിയെന്നും സെല്‍വരാജ് ആരോപിക്കുന്നു.












Click it and Unblock the Notifications