കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാനിധി മാരന് പൊലീസ് സമന്‍സ് അയച്ചു

  • By Lakshmi
Google Oneindia Malayalam News

Kalanidhi Maran
ചെന്നൈ: സണ്‍ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ കലാനിധി മാരന് ചെന്നൈ പൊലീസ് ചോദ്യംചെയ്യാനായി നോട്ടീസ് അയച്ചു. കലാനിധിയ്‌ക്കെതിരെ ഒരു ചലച്ചിത്ര നിര്‍മ്മാതാവ് നല്‍കിയ വഞ്ചനാക്കേസിലാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. 2 ജി സ്‌പെക്ട്രം കേസില്‍ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ദയാനിധി മാരന്റെ സഹോദരനാണ് കലാനിധി മാരന്‍.

സണ്‍ പിക്‌ചേഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഹന്‍സ്‌രാജ് സക്‌സേനയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കലാനിധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

എസ് സെല്‍വരാജ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സക്‌സേനയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ കീഴില്‍ സക്‌സേന തീരാട വിളയാട്ടു പിള്ളൈ എന്നൊരു ചിത്രം നിര്‍മ്മിച്ചിരുന്നു. ഇതിന്റെ വിതരണാവകാശം സക്‌സേന 1.25കോടിയ്ക്ക് സെല്‍വരാജിന് വിറ്റിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച കരാറില്‍ പറയുന്ന കാര്യങ്ങള്‍ സക്‌സേന ലംഘിച്ചുവെന്നാണ് സെല്‍വരാജിന്റെ ആരോപണം. വിതരണാവകാശം വിറ്റുകഴിഞ്ഞ ചിത്രം ഇയാള്‍ സ്വന്തം നിലയ്ക്ക് ചില പ്രാദേശിക തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ വിതരണം ചെയ്തുവെന്നാണ് സെല്‍വരാജിന്റെ പരാതിയില്‍ പറയുന്നത്.

ഇതിന് പിന്നാലെ സെല്‍വരാജ് 82.53ലകക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ സക്‌സേന തന്നെ ഭീഷണിപ്പെടുത്തിയെന്നും സെല്‍വരാജ് ആരോപിക്കുന്നു.

English summary
There seem to be more trouble for the Maran family when the Chennai police is believed to have summoned Sun Network chairman Kalanidhi Maran for questioning,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X