അഴിച്ചുപണി പുലിവാലായി; കാമത്ത് രാജിവച്ചു

മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ അത്രയേറെ പ്രാധാന്യമില്ലാത്ത കേന്ദ്ര കുടിവെള്ളശുചീകരണ സഹമന്ത്രിസ്ഥാനമാണ് കാമത്തിന് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്ഥാനൊഴിയുകയായിരുന്നു. ഒറീസ്സയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും കേന്ദ്ര സ്ഥിതിവിവരരാസവള വകുപ്പ് സഹമന്ത്രിയുമായ ശ്രീകാന്ത് ജെന കാമത്തിനൊപ്പം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.
ക്യാബിനറ്റ് പദവി ലഭിക്കാത്തതില്‍ അസംതൃപ്തനായ കാമത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് പരാതിപ്പെടുകയും രാജിവെക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഔദ്യോഗികമായി രാജിക്കത്തു നല്‍കി.
നില്‍ക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഒഴിഞ്ഞുപോകാമെന്ന കര്‍ശന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചതെന്ന് അറിയുന്നു. അതുകൊണ്ടു തന്നെ കാമത്തിനെ അനുനയിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. മുംബൈ നോര്‍ത്ത്‌വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന നേതാവാണ് അമ്പത്തിയേഴുകാരനായ ഗുരുദാസ് കാമത്ത്.












Click it and Unblock the Notifications