29കാരനെ നടുറോഡില്‍ കൊലപ്പെടുത്തി
കോയമ്പത്തൂര്‍: നാലംഗസംഘം യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് തല്ലിക്കൊന്നു. തിരക്കേറിയ റോഡില്‍ ഒരു പൊലീസ് സ്‌റ്റേഷന് സമീപത്തായിട്ടാണ് കൊലപാതകം നടന്നത്.
സന്തോഷ് എന്ന 29 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ ബൈക്കിലെത്തിയ നാലംഗസംഗം ഇടിച്ചു വീഴ്ത്തിയ ശേഷം അടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നു. സംഘത്തിലെ ഒരാള്‍ സന്തോഷിന്റെ തലയില്‍ കല്ല് വച്ച് ഇടിക്കുകയും ചെയ്തു. യാത്രക്കാരും പ്രദേശവാസികളും നോക്കി നില്‍ക്കെ യുവാവ് മരിക്കുന്നത് വരെ അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു.
സംഭവം കണ്ടുനിന്നവരില്‍ ആരും യുവാവിന്റെ രക്ഷയ്‌ക്കെത്തിയില്ല. അക്രമികള്‍ ഉപേക്ഷിച്ച് പോയശേഷം സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.
പൊലീസ് സ്‌റ്റേഷന് അടുത്ത് നടന്ന സംഭവം പൊലീസിന്റെ സിസി ക്യാമറയിലും പതിഞ്ഞിരുന്നു. സന്തോഷും അക്രമികളും തമ്മില്‍ സമീപത്തെ ഒരു ബാറില്‍ വച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications