Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ എയര്‍പോര്‍ട്ടും ഇനി ട്വിറ്ററില്‍

Mumbai Airport
മുംബൈ: പല വിദേശ വിമാനത്താവളങ്ങളേയും
പോലെ മുംബൈ വിമാനത്താവളവും ഇനി ഫേസ് ബുക്കിലും ട്വിറ്ററിലും ലൈവായി ലഭിക്കും. ഈ സൗകര്യമേര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ് മുംബൈ.

യാത്രക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങളും പരാതികളും നിര്‍ദേശങ്ങളും പോസ്റ്റ് ചെയ്യാം.യാത്രക്കാര്‍ക്കുള്ള സന്ദേശങ്ങള്‍ ലൈവായി പോസ്റ്റു ചെയ്യപ്പെടും. ഇതിനു പുറമേ പ്രത്യേക ഓഫറുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സംബന്ധിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയും
യാത്രക്കാര്‍ക്ക് ലഭിക്കും.യാത്രക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഇതു വഴി ലഭ്യമാകും.

തിങ്കളാഴ്ചയാണ് ഇത് നിലവില്‍ വന്നത്. ആദ്യ ദിവസം തന്നെ ഇതിനു 75 ഫോളോവേഴ്‌സിനെ ലഭിച്ചു. മുംബൈ വിമാനത്താവളത്തിലെ
ടോയ്‌ലറ്റുകള്‍ പലതും ഉപയോഗക്ഷമമല്ലെന്ന് ഒരുയാത്രക്കാരന്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുമായി ലൈവായി ബന്ധപ്പെടുന്നതിന് ഈ സൗകര്യം സഹായിക്കുന്നുണ്ടെന്ന് മുംബൈ വിമാനത്താവളത്തിന്റെ
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍കെ ജയിന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+