സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍
മുംബൈ: മുംബൈയില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകിച്ചു. ഭീകര വിരുദ്ധ സ്ക്വാഡുകളെ ഈ പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. [മുംബൈ സ്ഫോടന ചിത്രങ്ങള്‍]
ഇന്ത്യന്‍ മുജാഹീദീന്‍ എന്ന സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍, ലഷ്കര്‍ എ തോയിബയുമായി സഹകരിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നത്. മുംബൈയുടെ തീരപ്രദേശത്ത് ഇവര്‍ സജീവമായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തീവ്രവാദ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പി ചിദംബരം പറഞ്ഞെങ്കിലും ഏത് സംഘടനയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.












Click it and Unblock the Notifications