സണ്‍ ടിവി 100 കോടി ആവശ്യപ്പെട്ടു: നിത്യാനന്ദ

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു സണ്‍ ടിവിയുടെ ലക്ഷ്യം. പണം ആവശ്യപ്പെട്ടുകൊണ്ട് സണ്‍ ടിവിയുടെ പ്രതിനിധി ആണെന്ന് പറഞ്ഞ് ചിലര്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് 60 കോടി നല്‍കിയാല്‍ മതിയെന്നായിരുന്നു അവരുടെ നിലപാട്. നിത്യാനന്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു തെന്നിന്ത്യന്‍ നടിയോടൊപ്പമുള്ള തന്നെ ദൃശ്യങ്ങളാണെന്ന് പറഞ്ഞ് ചാനല്‍ വഴി വീഡിയൊ ദൃശ്യങ്ങള്‍ കാണിച്ചതിനെതിരെ നിത്യാനന്ദയുടെ പ്രതിനിധി പരാതി നല്‍കിയിട്ടുണ്ട്.
2010 മാര്‍ച്ച് മൂന്നിനാണ് നിത്യാനന്ദയുടേതെന്ന് പറഞ്ഞ് സണ്‍ ടിവി കിടപ്പറ ദൃശ്യങ്ങള്‍ ചാനലില്‍ കാണിച്ചത്.












Click it and Unblock the Notifications