കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്‍ ടിവി 100 കോടി ആവശ്യപ്പെട്ടു: നിത്യാനന്ദ

Google Oneindia Malayalam News

Swami Nithyananda
ബാംഗ്ലൂര്‍: സ്വാമി നിത്യാനന്ദ വീണ്ടും സണ്‍ ടി വിയ്ക്ക് എതിരെ തിരിയുന്നു. സണ്‍ ടി വി യുടെ മേധാവി കലാനിധി മാരനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ചതിന് പിന്നാലേയാണ് നിത്യാനന്ദ വീണ്ടും തന്റെ പരാതിയുമായി എത്തിയിരിയ്ക്കുന്നത്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു സണ്‍ ടിവിയുടെ ലക്ഷ്യം. പണം ആവശ്യപ്പെട്ടുകൊണ്ട് സണ്‍ ടിവിയുടെ പ്രതിനിധി ആണെന്ന് പറഞ്ഞ് ചിലര്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് 60 കോടി നല്‍കിയാല്‍ മതിയെന്നായിരുന്നു അവരുടെ നിലപാട്. നിത്യാനന്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു തെന്നിന്ത്യന്‍ നടിയോടൊപ്പമുള്ള തന്നെ ദൃശ്യങ്ങളാണെന്ന് പറഞ്ഞ് ചാനല്‍ വഴി വീഡിയൊ ദൃശ്യങ്ങള്‍ കാണിച്ചതിനെതിരെ നിത്യാനന്ദയുടെ പ്രതിനിധി പരാതി നല്‍കിയിട്ടുണ്ട്.

2010 മാര്‍ച്ച് മൂന്നിനാണ് നിത്യാനന്ദയുടേതെന്ന് പറഞ്ഞ് സണ്‍ ടിവി കിടപ്പറ ദൃശ്യങ്ങള്‍ ചാനലില്‍ കാണിച്ചത്.

English summary
Nithyananda also came up with bribe taking allegations against the television network. "Someone claimed to represent Sun TV and tried to extort money from me. They asked for Rs 100 crore, then came down to Rs 60 crore."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X