കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ സ്‌ഫോടന പരമ്പര, 21 മരണം

Google Oneindia Malayalam News

Mumbai Blast
മുംബൈ: മുംബൈയില്‍ വീണ്ടും സ്‌ഫോടന പരമ്പര. ജൂലൈ 13 വൈകീട്ട് ഏഴ് മണിയോടെയാണ് മൂന്ന് സ്ഥലത്ത് സ്ഫോടനം ഉണ്ടായത്. ഓപ്പറാ ഹൗസിലും ദാദറിലും സ്വര്‍ണ-വജ്ര കച്ചവട കേന്ദ്രമായ സവേരി ബസാറിലുമാണ് സ്ഫോടനം ഉണ്ടായത്. [മുംബൈ സ്ഫോടന ചിത്രങ്ങള്‍]

മരണം കൃത്യമായി അറിവായിട്ടില്ലെങ്കിലും 21 പേരെന്നാണ് ആദ്യത്തെ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. 113 പേര്‍ക്ക് പരിക്കേറ്റതായാണ് ഇതുവരെയുള്ള വിവരം.ടാജ് ആക്രമണത്തില്‍ പിടിയിലായ കസബിന്റെ ജന്മദിനാണ് ജൂലൈ 13 എന്നാണ അറിയുന്നത്. പതിനഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കന്‍ മുംബൈയിലെ സവേരി ബസാറിലാണ് നാലുപേരും മരിച്ചത്.

സവേരി ബസാറില്‍ ഒരു പരസ്യബോര്‍ഡിന്റെ സമീപം വെച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു. സബര്‍ബന്‍ റെയില്‍വേയുടെ ആസ്ഥാനമായ ദാദറില്‍ കാറിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനം ഉണ്ടായ സ്ഥലങ്ങളിലും മുംബൈ നഗരത്തിലും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2006 ജൂലായ് 11-നുണ്ടായ തീവണ്ടി സ്‌ഫോടനങ്ങളില്‍ 209-പേര്‍ മരിക്കുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ ദുരന്തത്തിന്റെ അഞ്ചാംവാര്‍ഷികത്തിന് രണ്ടുദിവസത്തിന് ശേഷമാണ് ഇപ്പോള്‍ സ്‌ഫോടനമുണ്ടായിരിക്കുന്നത്. 1993-ല്‍ സവേരി ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ അമ്പതിലധികം പേര്‍ മരിച്ചിരുന്നു.

English summary
Just two days after the fifth anniversary of 7/11 Mumbai terrorist attack, another serial blasts rocked the city of Mumbai on Wednesday, Jul 13 evening. According to unconfirmed reports, three bomb blasts occurred in different parts of Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X