കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അരുണിനെതിരെ ആരോപണം; സഭാസമിതി അന്വേഷിക്കും
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകന് വിഎ അരുണ്‍ കുമാറിനെ ഐ.സി.ടി.എയുടെ ഡയറക്ടറായി നിയമിച്ചതിനെ കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് അറിയിച്ചു.
തന്റെ മകന് അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന് നിയമസഭയില്‍ പറഞ്ഞിരുന്നു. മകനെതിരായ പരാതി അന്വേഷിക്കണമെന്നും ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച പി.സി. വിഷ്ണുനാഥ് എംഎല്‍എ മാപ്പു പറയണമെന്നും വി.എസ്. ആവശ്യപ്പെട്ടിരുന്നു.
വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പ് സ്വന്തം വകുപ്പായ ഐ.ടിയുടെ കീഴില്‍ ഐ.എച്ച്.ആര്‍ഡിയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എന്ന പേരില്‍ പുതിയ അക്കാദമി രൂപീകരിച്ചുവെന്നും അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചുവെന്നാണ് പി.സി. വിഷ്ണുനാഥ് ചൊവ്വാഴ്ച നിയമസഭയില്‍ ആരോപിച്ചത്.