ഗണേശ് കുമാറിന് അഭിനയിക്കാന്‍ അനുമതി
തിരുവനന്തപുരം: ചലച്ചിത്രനടന്‍കൂടിയായ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് തുടര്‍ന്നും അഭിനയിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
ഫീച്ചര്‍ഫിലിമുകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിക്കുന്നതിനാണ് ഗണേശിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് അഭിനയിക്കുന്നതിനായി കരാര്‍ ഏറ്റെടുത്ത ചിത്രങ്ങളും സീരിയലുകളും പൂര്‍ത്തീകരിക്കുന്നതിനാണ് അനുമതി.
വനം, വന്യജീവി, സ്‌പോര്‍ട്‌സ്, ചലച്ചിത്രം എന്നീ വകുപ്പുകളാണ് കെ.ബി. ഗണേഷ്‌കുമാര്‍ കൈകാര്യംചെയ്യുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ താന്‍ അഭിനയം നിര്‍ത്തില്ലെന്ന് ഗണേശ് പറഞ്ഞിരുന്നു.
മന്ത്രിയായി ചുമതലയേറ്റശേഷം ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഗണേശ് സഹപ്രവര്‍ത്തകര്‍ക്ക് വാ്ക്കുനല്‍കിയിരുന്നു. ഒപ്പം കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഗണേശിനുവേണ്ടി പ്രചാരണം നടത്താന്‍ നടന്മാരും നടിമാരും കക്ഷിരാഷ്ട്രീയ ഭേദമെന്യേ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications