കാരക്കോണത്ത് യുവമോര്‍ച്ചാ മാര്‍ച്ചിനിടെ സംഘര്‍ഷം
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിനു തലവരിപ്പണം വാങ്ങിയെന്നാരോപിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം.
മുദ്രാവാക്യം മുഴക്കിയെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരും കാരക്കോണത്തേക്കു മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു
സിഎസ്‌ഐ സഭയുടെ നേതൃത്വത്തിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിനായി തലവരിപണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ച ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു.
| Watch Video |












Click it and Unblock the Notifications