ഫാഷന്‍ ഭൂപടത്തിലേയ്ക്ക് കൊച്ചിയും

ലോക പ്രശസ്ത ഫാഷന്‍ വിദഗ്ധന്‍ ജയിംസ് ഫെരാരി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ പ്രദര്‍ശനത്തോടെയാണ് ഫാഷന്‍ വീക്ക് തുടങ്ങുക. പ്രശസ്ത മലയാളി ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോണാണ് പ്രദര്‍ശനത്തിന്‍രെ ഗ്രാന്‍ഡ് ഫിനാലെയ്ക്കു വേണ്ടിയുള്ള വസ്തങ്ങള്‍ തയ്യാറാക്കുന്നത്. അമേരിക്കയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ സഹോദരിയാണ് സഞ്ജന.
കേരളത്തിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈനുകളായിരിക്കും ഫാഷന്‍ വീക്കില്‍ അരങ്ങേറുക.
നടി മംമ്ത മോഹന്‍ദാസാണ് ഫാഷന്‍ വീക്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഫാഷന്‍ വീക്കില്‍ 48 മോഡലുകള്‍ അണിനിരക്കും. ഇതില്‍ 14 പേര്‍ കേരളത്തില്‍ നിന്നുള്ളവരായിരിക്കും. മംമ്തയെക്കൂടാതെ മലയാള സിനിമയിലെ എട്ടോളം നടികളും റാംപിലെത്തുമെന്നാണ് സൂചന.
ചെന്നൈ രാജ്യാന്തര ഫാഷന്‍ ഷോ നടത്തുന്ന സ്‌റ്റോം ഫാഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവേക് കരുണാകരന്‍, അരുണ സിങ്, ജതിന്‍ കൊച്ചാര്‍, അര്‍ച്ചന കൊച്ചാര്‍ എന്നിവരുള്‍പ്പെടെ ലോകപ്രശസ്തരായ 16 ഡിസൈനര്‍മാര്‍ തയാറാക്കുന്ന വസ്ത്രങ്ങളണിഞ്ഞാകും മോഡലുകള്‍ റാംപിലെത്തുക.












Click it and Unblock the Notifications