ക്ഷേത്ര സുരക്ഷ: കമാന്‍ഡോകളുടെ എണ്ണം കൂട്ടണം

പഴുതുകളില്ലാതെ സുരക്ഷ ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആധുനിക സംവിധാനങ്ങളോടെ ത്രിതല സുരക്ഷയാണ് ഒരുക്കേണ്ടത്. ക്ഷേത്രത്തില്‍ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്ന കമാന്‍ഡോകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.
സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന വ്യാപാരസ്ഥാപനങ്ങളെ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കണം. സുപ്രധാന മേഖലകളില്‍ സെന്‍സറുകളും കാമറകളും സ്‌കാനറുകളും സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തിലെ സ്വത്ത് ശേഖരം സംബന്ധിച്ച് ആഗോളമാധ്യമങ്ങളില്‍ വരെ വാര്‍ത്താപ്രാധാന്യം നേടിയ സാഹചര്യത്തില്‍ ക്ഷേത്ര പരിസരം അതീവ സുരക്ഷാമേഖലയാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications