കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മകനെ ഐസിടിഎ ഡയറക്ടറാക്കിയിട്ടില്ല: വിഎസ്
തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് മകന്‍ അരുണ്‍ കുമാറിനെ ഐസിടിഎ ഡയറക്ടറായി നിയമിച്ചുവെന്ന ആരോപണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് പിസി വിഷ്ണുനാഥ് എംഎല്‍എ ഉന്നയിച്ച ആരോപണം ശരിയല്ലെന്നും സഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.
മുന്‍ സര്‍ക്കാര്‍ കൈക്കൊള്ളാത്ത ഒരു തീരുമാനത്തെ കുറിച്ചാണ് വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണത്തില്‍ വിഷ്ണുനാഥ് ഉറച്ച് നില്‍ക്കുകയാണെങ്കില്‍ അതേക്കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കട്ടെ. അല്ലാത്തപക്ഷം ആരോപണം പിന്‍വലിച്ച് വിഷ്ണുനാഥ് മാപ്പ് പറയണം- പ്രതിപക്ഷ നേതാവ് പറഞ്ഞു.
വി.എസ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പ് സ്വന്തം വകുപ്പായ ഐ.ടിയുടെ കീഴില്‍ ഐ.എച്ച്.ആര്‍ഡിയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി എന്ന പേരില്‍ പുതിയ അക്കാദമി രൂപീകരിച്ചു മകന്‍ വി.എ. അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചുവെന്നാണ് പി.സി. വിഷ്ണുനാഥ് കഴിഞ്ഞദിവസം നിയമസഭയില്‍ ആരോപിച്ചത്