Get Updates
Get notified of breaking news, exclusive insights, and must-see stories!

1100 കോടിയുടെ ലോട്ടറി; ആരാണ് ഭാഗ്യവന്‍?

EuroMillions draw result gives record jackport to UK winner Read more: http://www.mirror.co.uk/news/top-stories/2011/07/12/euromillions-draw-result-gives-record-jackport-to-uk-winner-115875-23267210/#ixzz1Ry0yEu9W Go Camping for 95p! Vouchers collectable in the Daily and Sunday Mirror until 11th August . Click here for more information
ലണ്ടന്‍: ഒരു നിമിഷം മതി എല്ലാം മാറിമറിയാന്‍. ബ്രിട്ടനിലെ ഏതോ ഒരു ഭാഗ്യവാനും അത് മനസ്സിലായിക്കാണും. ഒറ്റരാത്രി കൊണ്ട് രാജ്യത്തെ എണ്ണം പറഞ്ഞ കോടീശ്വരനായി ഈ ഭാഗ്യവാന്‍ മാറിയിരിക്കുകയാണ്.

162 മില്യന്‍ പൗണ്ട് സമ്മാനത്തുകയുള്ള യൂറോപ്പിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ജാക്ക്‌പോട്ടാണ് ജേതാവിനെ തേടിയെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി 14 നറുക്കെടുപ്പുകളില്‍ ലോട്ടറി ആര്‍ക്കും അടിയ്ക്കാഞ്ഞതിനെ തുടര്‍ന്നാണ് സമ്മാനത്തുക ഇത്രയായി അധികരിച്ചത്.

ഈ ഭാഗ്യവാനാരെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്തായാലും ബ്രിട്ടനിലെ പണക്കാരുടെ പട്ടികയില്‍ 418ാമത്തെയാളായി ഇയാള്‍ സ്ഥാനം പിടിയ്ക്കുമെന്നുറപ്പായിട്ടുണ്ട്. 165 മില്യന്‍ സമ്പാദ്യമുള്ള ലോകഫുട്‌ബോളര്‍ ബെക്കാമിനൊപ്പം നില്‍ക്കുമെന്ന് ചുരുക്കം.

17, 19, 38, 42, 45 എന്നീ നമ്പറുകളില്‍ അവസാനിയ്ക്കുന്ന ലോട്ടറിയ്ക്കാണ് സമ്മാനം ലഭിച്ചത്. ഇതിന് മുമ്പ് 128 മില്യന്‍ പൗണ്ട് സമ്മാനത്തുകയാണ് യൂറോപ്പിലെ ഏറ്റവും വലിയ ലോട്ടറി.

മില്യനിലും പൗണ്ടിലുമൊക്കെ തുക പറയുമ്പോള്‍ ഇന്ത്യക്കാരന് അദ്ഭുതം തോന്നണമില്ല. എന്നാല്‍ ബുധനാഴ്ചത്തെ വിനിമയമൂല്യമനുസരിച്ച് സമ്മാനത്തുക ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 1100 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 11,486,685,581.72 രൂപയാണ് ഈ ഭാഗ്യവാന്റെ പോക്കറ്റിലെത്തുക.

പക്ഷേ ഈ വമ്പന്‍ സമ്മാനത്തുക ഒറ്റയടിയ്ക്ക് കിട്ടില്ല. 4.8 മില്യന്‍ പൗണ്ട് ഓരോ വര്‍ഷവും ജേതാവിന് ലഭിയ്ക്കും. വര്‍ഷത്തില്‍ മൂന്ന് ശതമാനം പലിശയും ഇതിന് പുറമെ ലഭിയ്ക്കും. ഓരോ മിനിറ്റിലും 9. 20 മിനിറ്റ് പലിശയായി പോക്കറ്റിലെത്തുമെന്ന് ചുരുക്കം. ലോട്ടറിത്തുക 50 പൗണ്ടിന്റെ നോട്ടാക്കി മാറ്റിയാല്‍ ലണ്ടന്റെ പ്രതീകമായ ബിഗ് ബെന്‍ ക്ലോക്കിനെക്കാളും വലിയ ടവര്‍ നിര്‍മിയ്ക്കാമെന്നാണ് സമ്മാനത്തുകയെപ്പറ്റി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയിപ്പോള്‍ ഒരേയൊരു ചോദ്യം മാത്രമാണ് ബാക്കി... ആരാണ് ആ ഭാഗ്യവാന്‍?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+