17000ത്തിന്റെ തിളക്കത്തില്‍ സ്വര്‍ണം

ആഗോള വിപണിയിലെ വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ തുടര്‍ച്ചയായി ഒമ്പതാം ദിവസവും സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കുന്തന്. യൂറോപ്യന്‍ ട്രേഡിങില്‍ സ്വര്‍ണം ഔണ്‍സിന് 1591 ഡോളറിലേക്ക് ഉയര്‍ന്നു ചരിത്രം സൃഷ്ടിച്ചു.
യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സാമ്പത്തിക പ്രതിസന്ധികളും സ്വര്‍ണ വിപണിയെ ശക്തിപ്പെടുത്തി. ഗ്രീസിനു പുറമെ ഇറ്റലിയും സ്‌പെയ്‌നും പ്രതിസന്ധിയിലകപ്പെട്ടതും അയര്‍ലന്‍ഡിന്റെ റേറ്റിങ് കുറച്ചതുമാണ് സ്വര്‍ണ നിക്ഷേപകര്‍ക്ക് അനുകൂലമായത്.
സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന വിശ്വാസം ശക്തമായതിനാല്‍ വില താഴോട്ടേക്ക് പോകാന്‍ സാദ്ധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.












Click it and Unblock the Notifications