കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ മുറിവും ഉണങ്ങും മുമ്പേ...

  • By Lakshmi
Google Oneindia Malayalam News

Mumbai Blast 2011
മുംബൈ: മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന തീവ്രവാദപരമ്പരകള്‍ക്കും മനുഷ്യക്കശാപ്പിനും മഹാനഗരമായ മുംബൈ വേദിയാകാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഓരോ മുറിവുകളും ഉണങ്ങുന്നതിന് മുമ്പേ അടിക്കടിയുള്ള പ്രഹരങ്ങള്‍ മുംബൈക്കാരുടെ സമാധാനം കെടുത്തുകയാണ്.

വന്‍ സ്‌ഫോടനങ്ങള്‍ക്ക് തുടക്കമായത് 1993ല്‍
മരണസംഖ്യ അമ്പതിന് മുകളിലേയ്ക്ക് പോകുന്ന വമ്പന്‍ സ്‌ഫോടനങ്ങളുടെ പരമ്പരകള്‍ ഇവിടെ തുടങ്ങുന്നത് 1993ലാണ്. മാര്‍ച്ച് 12നുണ്ടായ സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. മുംബയ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, എയര്‍ ഇന്ത്യ കെട്ടിടം, ഹോട്ടല്‍ സീ റോക്, ഹോട്ടല്‍ ജൂഹു സെന്റര്‍, ഹോട്ടല്‍ എയര്‍പോര്‍ട്ട് സെന്റര്‍ എന്നീ കെട്ടിടങ്ങളിലും സാവേരി ബസാര്‍, സെഞ്ച്വറി ബസാര്‍, കഫാ ബസാര്‍ എന്നീ വാണിജ്യ കേന്ദ്രങ്ങളിലുമാണ് അന്ന് സ്‌ഫോടനം നടന്നത്.

സഹര്‍ അന്താരാഷ്ട്ര വിമാനത്താവളം, മാഹിമിലെ മത്സ്യത്തൊഴിലാളി കോളനി എന്നിവിടങ്ങളില്‍ ഗ്രനേഡ് ആക്രമണം നടത്തി. പ്രതികളില്‍ 128 പേര്‍ അറസ്റ്റിലായെങ്കിലും ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ 39 പ്രമുഖ പ്രതികളെ പിടികൂടാനായില്ല.

അടുത്ത പേജില്‍

അന്നും ഇന്നും സവേരി ബസാര്‍ അന്നും ഇന്നും സവേരി ബസാര്‍

English summary
Big terrorist attacks started in Mumbai by 1993 in which 250 civilians were killed in 13 well-coordinated explosions directed against economic targets by a group of Muslims extremists trained and armed by Pakistan’s Inter-Services Intelligence (ISI), with the assistance of Dawood Ibrahim – an Indian mafia leader presently living in Pakistan. The perpetrators,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X