കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്ഫോടനം: കസബിനുള്ള ജന്മദിന സമ്മാനം?

  • By Ajith Babu
Google Oneindia Malayalam News

Mumbai Blast
ദില്ലി: മുംബൈ മൂന്നിടത്ത് നടന്ന സ്‌ഫോടന പരമ്പര ഭീകരാക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാക് ഭീകരന്‍ അജ്മല്‍ കസബിന്റെ ജന്മദിനത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ ചില പൊലീസുകാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇത്തരമൊരു അഭ്യൂഹം പരക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
[മുംബൈ സ്ഫോടന ചിത്രങ്ങള്‍]

ബുധനാഴ്ച കസബിന്റെ 24-ാം ജന്മദിനമായിരുന്നുവെന്നും ജന്മദിന സമ്മാനമെന്ന നിലയില്‍ ഭീകരര്‍ ആക്രമണം നടത്തിയിരിക്കാമെന്നുമാണ് സംശയമുയര്‍ന്നിരിയ്ക്കുന്നത്.

2008 ലെ മുംബൈ ആക്രമണക്കേസില്‍ പോലീസിന് ജീവനോടെ പിടിയ്ക്കാനായ ഏക ഭീകരനാണ് പാക് പൗരനായ അജ്മല്‍ അമീര്‍ കസബ്. മുംബൈ ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഇയാള്‍.

മുംബൈ ആക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരനായ കസബ് 1987ലാണ് ജനിച്ചത്. കസബ് ജൂലൈ 13നാണ് ജനിച്ചതെന്നായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇന്റര്‍നെറ്റിലെ വിക്കിപീഡിയയില്‍ ചിലര്‍ അങ്ങനെ തിരുത്തിച്ചേര്‍ത്തതാണെന്നും സൂചനയുണ്ട്.

2006 ജൂലൈ 11 ന് മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ അഞ്ചാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. ഇതിന് പിന്നാലെ വീണ്ടും സമാനമായ രീതിയില്‍ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത് ഭീകരര്‍ രാജ്യത്തെ വീണ്ടും വെല്ലുവിളിച്ചതാണെന്നും പറയപ്പെടുന്നു.

English summary
There were reports that the blasts could be the handiwork of the Lashkar-e-Toiba (LeT), whose only gunman, Ajmal Kasab, was captured by the Mumbai police . The Pakistani terrorist was among 10 Pakistanis who perpetrated the 2008 Mumbai attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X