കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരാക്രമണം:ഇന്ത്യ സന്ദര്‍ശനം മാറ്റില്ലെന്ന് ഹിലരി

  • By Super Admin
Google Oneindia Malayalam News

Hillary Clinton
മുംബൈ: മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് താന്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ഇന്ത്യയിലെത്തുമെന്ന് ഹിലരി വ്യക്തമാക്കിയത്.

ഇന്ത്യയുമായി അതീവ രഹസ്യവും തന്ത്രപ്രധാനവുമായ ചര്‍ച്ചകള്‍ക്കാണ് ജൂലൈ 19ന് ഹിലരി എത്തുന്നത്. വാഷിങ്ടണില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ യുഎസ് ചര്‍ച്ചയുടെ തുടര്‍ച്ചയാണിത്. പാക്ക് ഭീകരരെ പ്രകോപിപ്പിച്ചതും ഇതു തന്നെയാവണം. (മുംബൈ ഭീകരാക്രമണ ചിത്രങ്ങള്‍)

മുംബൈയിലെ ഭീകരാക്രമണത്തെ ഹിലരി ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. സ്‌ഫോടനം നടത്തിയവര്‍ തങ്ങള്‍ ജയിച്ചുവെന്ന് ഒരിക്കലും കരുതരുതെന്നും അവര്‍ പറഞ്ഞു.

ഹിലരിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പേയാണ് ഭീകരാക്രമണമുണ്ടായിരിക്കുന്നത്. അമേരിക്കയില്‍ നിന്നും പ്രമുഖരായ നേതാക്കള്‍ ആരെങ്കിലും ഇന്ത്യ സന്ദര്‍ശിക്കുന്നതിനു തൊട്ടുമുമ്പു ഭീകരാക്രമണം പതിവാണ്.

യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് വരുന്നതിനു മുമ്പും ഇതുപോലെ ആക്രമണം ഉണ്ടായിട്ടുണ്ട്. 2010 നവംബറില്‍ ഒബാമയുടെ സന്ദര്‍ശനത്തിനു ശേഷം, ഇന്ത്യയിലെത്തുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ഹിലരി.

പാക്കിസ്ഥാന്‍ സൈന്യത്തിനു യുഎസ് നല്‍കി വന്ന 80 കോടി ഡോളറിന്റെ (ഏകദേശം 3520 കോടി രൂപ) സഹായം നിര്‍ത്തലാക്കുമെന്നു പ്രഖ്യാപനമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിനെതിരെ പാക്കിസ്ഥാന്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പാകിസ്താനുമായുള്ള ബന്ധത്തില്‍ അയവുവരുത്തി ഇന്ത്യയുമായി അമേരിക്ക കൂടുതല്‍ അടുക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പായും സ്‌ഫോടനത്തെ വിലയിരുത്തുന്നുണ്ട്.

English summary
Hours after the Mumbai blasts, US Secretary of State Hillary Clinton today made it clear that she would go ahead with her visit to New Delhi next week for the security dialogue saying it is more important than ever to stand with India in the struggle against terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X