Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ സ്‌ഫോടനം: ബോളിവുഡില്‍ നടുക്കം

Mumbai Blast
മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയില്‍ ബോളിവുഡിലെ പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തി. ''മുംബൈയില്‍ സ്‌ഫോടനം...!! ദൈവമേ എല്ലാവരും സുരക്ഷിതരായിരിക്കണമേ'' എന്ന് അമിതാബച്ചന്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ രാംഗോപാല്‍ വര്‍മ്മയുടെ പ്രതികരണം വിവാദമായി. ''കസബിന്റെ ജന്‍മദിനം പടക്കം പൊട്ടിച്ചാഘോഷിക്കുന്നതിനു പകരം ബോംബ് ആണവര്‍ തിരഞ്ഞെടുത്തതെന്നു തോന്നുന്നു.'' എന്നായിരുന്നു വര്‍മ്മയുടെ ട്വീറ്റ്. (വീഡിയോ, സ്‌ഫോടന ചിത്രങ്ങള്‍)

''സ്‌ഫോടന വാര്‍ത്ത എന്നെ നടുക്കുന്നു. അപകടത്തിനിരയായവര്‍ക്കെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ' ബോളിവുഡ് നടന്‍ റിതേഷ് ദേശ് മുഖ് പ്രതികരിച്ചു.

പ്രശസ്ത നടനും നിര്‍മ്മാതാവുമായ ഫര്‍ഹാന്‍ അക്തര്‍ മരിച്ചവരുടെയെല്ലാം ബന്ധുക്കള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. എല്ലാവരും വീട്ടില്‍ സുരക്ഷിതരായി ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു.

''മുംബൈയില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ...എല്ലാവരും വീട്ടിലേയ്ക്കു മടങ്ങൂ'' നടന്‍ ഷാഹിദ് കപൂര്‍ പറഞ്ഞു. ഇനിയും നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ സ്‌ഫോടനമെന്നാണ് നടന്‍ നെയ്ല്‍ നിതിന്‍ മുകേഷ് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+