കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം സ്ഫോടന സ്ഥലം സന്ദര്‍ശിച്ചു

Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ സ്ഫോടനം നടന്ന സ്ഥലങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പി ചിദംബരം ബുധനാഴ്ച രാത്രി വൈകി സന്ദര്‍ശിച്ചു. രാത്രി 11 മണിയ്ക്ക് സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പറയാനായി വീണ്ടും വാര്‍ത്താ ലേഖകരെ കാണുമെന്ന് പറഞ്ഞെങ്കിലും അത് ഒഴിവാക്കി രാത്രി തന്നെ ചിദംബരം മുംബൈയിലെത്തുകയാരുന്നു. [ചിത്രങ്ങള്‍]

സ്ഫോടനം നടന്ന മൂന്ന് സ്ഥലങ്ങളും ചിദംബരം സന്ദര്‍ശിച്ചു. അന്വേഷണ ഏജന്‍സി ഉദ്വോഗസ്ഥരുമായി സംസാരിച്ചു. കാത്ത് നിന്ന വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കാതെ ചിദംബരം മടങ്ങി. [വീഡിയൊ]

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, കേന്ദ്ര മന്ത്രിയും മുംബൈയില്‍ നിന്നുള്ള എം പി യുമായ മിലിന്ദ് ദിയോറ എന്നിവരും ചിദംബരത്തിനൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രികളും പിന്നീട് മന്ത്രി സന്ദര്‍ശിച്ചു. 21 പേര്‍ മരിച്ച അപകടത്തില്‍ 141 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

English summary
Home Minister P Chidambaram visited the three blast sites in Mumbai late night on Wednesday, Jul 13 to take stock of the situation. At all the three sites, he spoke to investigators and forensic experts who are trying to get additional leads into details regarding the blasts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X