ഗണേശചതുര്‍ത്ഥി നാളില്‍ മെട്രോയുടെ കന്നിയോട്ടം

ഒട്ടേറെ തവണ മാറ്റിവെച്ച കന്നിയോട്ടം ഇക്കുറി മാറ്റിവെക്കില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തേ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മെട്രോയുടെ കന്നിയോട്ടം നടക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ മെട്രോ തീവണ്ടി ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വീണ്ടും തീയതി മാറ്റിക്കൊണ്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെയും (ആര്‍.ഡി.എസ്.ഒ.) റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിയ്ക്കുകയെന്നതാണ് ബാംഗ്ലൂര്‍ മെട്രോ പദ്ധതി അഭിമുഖീകരിയ്ക്കുന്ന പ്രധാന വെല്ലുവിളി.
ഇത്തവണ സുരക്ഷാസര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മെട്രോ അധികൃതര്‍. ആര്‍ഡിഎസ്ഒയുടെ നേതൃത്വത്തില്‍ ഓസിലേഷന്റെയും ബ്രേക്കിന്റെയും പരിശോധന ഏപ്രില്‍ മുതല്‍ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് പഠിച്ചശേഷം ഓഗസ്റ്റില്‍ റെയില്‍വേ വേഗതാ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഇതിനുശേഷം റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ ഇന്‍ ചാര്‍ജ് ഡി.കെ. സിങ് പരിശോധന നടത്തും. ഇത് ഓഗസ്റ്റ് അവസാനവാരത്തോടെ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications