മുംബൈ ആക്രമണത്തിനു പിന്നില്‍ അധോലോകം?

ഈ സംശയത്തെ സാധൂകരിയ്ക്കുന്ന ഒട്ടേറെ വസ്തുതകളും പോലീസ് വൃത്തങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. അടുത്തിടെ മുംബൈ അധോലോകത്തിന്റെ പ്രവര്‍ത്തനം വളരെ ശക്തമായ നിലയിലായിരുന്നു. മിഡ് ഡെ റിപ്പോര്‍ട്ടറായ ജ്യോതിര്‍മയി ഡെയുടെ കൊലപാതകം ഇതിനൊരു തെളിവാണ്.
ഇത്തരത്തിലുള്ള ആസൂത്രിതമായ ഒരു സ്‌ഫോടനം നടത്തണമെങ്കില്‍ ശക്തമായ പ്രാദേശിക പിന്തുണ വേണമെന്നതാണ് സ്‌ഫോടനത്തില്‍ അധോലോകത്തിനു പങ്കിനെ പറ്റി സംശയമുയരുന്നതിനു മറ്റൊരു കാരണം. കൃത്യം നിര്‍വ്വഹിച്ചതു അധോലോകമാകാമെങ്കിലും പണം വന്നിരിയ്ക്കുന്നത് മറ്റെവിടെ നിന്നെങ്കിലുമായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. (വീഡിയോ, സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍)
എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമാക്കിയുള്ള ഏതെങ്കിലും തീവ്രവാദി സംഘടനയാണോ ഏന്നും പോലീസിനു സംശയമുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബയെ ആണ് പോലീസ് സംശത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. ഇന്ത്യയിലുള്ള അവരുടെ അനുഭാവികളാകാം കൃത്യം നടത്തിയതെന്നും പോലീസ് കരുതുന്നു.
എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ കാശ്മീരി തീവ്രവാദി സംഘടനകളാണോ എന്നും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്. ജൂലായ് 13 ന് കശ്മീരില്‍ രക്തസാക്ഷി ദിനമാണ്. ഈ ദിനത്തില്‍ തന്നെ സ്‌ഫോടനം നടന്നതാണ് ഇത്തരത്തിലൊരു സംശയമുയരാന്‍ കാരണം. എന്നാല്‍ കശ്മീരി സംഘടനകള്‍ക്ക് മുംബൈയില്‍ ഇത്തരമൊരു ആസൂത്രിതമായ സ്‌ഫോടനം നടത്താന്‍ സാധ്യമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications