ഭുവനേശ്വര്‍: പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനോടു തനിക്കു യോജിപ്പില്ലെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി സ്ഥാനം വഹിയ്ക്കുന്ന സമയത്ത് അദ്ദേഹത്തെ ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. പ്രധാനമന്ത്രി പദം ഒഴിയുന്ന അന്ന് മുതല്‍ അവരെ ലോക്പപാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുകയാവും ഉചിതമെന്നും രാഹുല്‍ പറ‍്ഞു.
ബില്ലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗനപരമെന്നാണ് രാഹുല്‍ വിഷേഷിപ്പിച്ചത്. എന്നാല്‍ അഴിമതി നടന്നു കഴിഞ്ഞ് കണ്ടെത്തുക എന്നത് രോഗം വന്നു കഴിഞ്ഞ് ചികിത്സിക്കുന്നതു പോലെയാണെന്നും രാഹുല്‍ പറഞ്ഞു.
രാഷ്ട്രീയക്കാരുടെ ഉള്ളിലെ നന്‍മ വര്‍ദ്ധിപ്പിക്കണം. . രാഷ്ട്രീയ രംഗത്തെ സംശുദ്ധീകരിയ്ക്കുന്നതിലൂടെ മാത്രമേ അഴിമതിയില്ലാതാക്കാനാകൂ. ഇതിനായി രാഷ്ട്രീയത്തില്‍ പാവപ്പെട്ടവരും യുവജനങ്ങളും കടന്നു വരണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
Expressing reservation over bringing the Prime Minister under the purview of the Lokpal, Congress leader Rahul Gandhi on Thursday said the head of government should not come under the ambit of the ombudsman.